വൈപ്പിൻ: സംസ്ഥാനതലത്തിൽ നടന്ന അദ്ധ്യാപക പരിവർത്തന പരിപാടിയിൽ എറണാകുളം ജില്ലയിൽ മികച്ച നേട്ടം കൈവരിച്ച എടവനക്കാട് ഹിദായത്തുൽ ഇസ്‌ലാംഹയർസെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപകനും കൂട്ടുങ്ങൽചിറ തർബിയത്തുൽ ഇസ്ളാം മദ്രസ അദ്ധ്യാപകനുമായ കെ.ഐ. ആസിഫിനെ നായരമ്പലം മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. അനുമോദന സമ്മേളനം മഹല്ല് ഇമാം ഷെഫീഖ് ബാഖവി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് ഇ.കെ. അശ്‌റഫ് ഹാജി അദ്ധ്യക്ഷത വഹിച്ചു. കെ.എ. ഹൈദ്രോസ്, എ. ഹനീഫ , കെ.ഐ. അബ്ദുൽമജീദ്, എ.എ. അബ്ദുൽജലീൽഎന്നിവർ പ്രസംഗിച്ചു.