phot
കെ.വി. ആന്റണി കുടുംബസഹായസമിതിയുടെ ഫണ്ട് ശേഖരണം കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: കേരളത്തിലെ പ്രമുഖ പ്രൊഫഷണൽ നാടകസംഘങ്ങളിലെ പ്രധാന നടനായിരുന്ന പരേതനായ കെ.വി. ആന്റണിയുടെ നിരാലംബമായ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകുന്നതിന് രൂപംകൊണ്ട കെ.വി. ആന്റണി കുടുംബസഹായ സമിതിയുടെ ഫണ്ട് ശേഖരണം കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൊച്ചി ഫെയ്‌സ് ഫൗണ്ടേഷൻ ചെയർമാൻ ടി.ആർ. ദേവനിലും എം. എ. ബാലചന്ദ്രനിൽ നിന്നും ആദ്യ സംഭാവന കൈപ്പറ്റിക്കൊണ്ടായിരുന്നു ഉദ്ഘാടനം. ജനറൽ കൺവീനർ ടി.എം. സുകുമാരപിള്ള അദ്ധ്യക്ഷനായിരുന്നു.

കൺവീനർ കെ.എസ്. രാധാകൃഷ്ണൻ, എ.പി. പ്രിനിൽ, പ്രമോദ് മാലിപ്പുറം, ഞാറക്കൽ ജോർജ്, പി.കെ. ദിലീപ്, കെ.പി. സെബാസ്റ്റ്യൻ, എന്നിവർ സംസാരിച്ചു.