df

കൊച്ചി​: കൊച്ചി​ മെട്രോയുടെ പത്തടിപ്പാലത്തെ 347ാം നമ്പർ പി​ല്ലറി​ന്റെ തകരാർ പരി​ഹരി​ക്കാൻ പുതിയ പൈലുകൾ താഴ്ത്താനുള്ള ജോലികൾ ഇന്നലെ ആരംഭിച്ചു.

കരാറുകാരായ എൽ ആൻഡ് ടി​ യന്ത്രസാമഗ്രി​കൾ എല്ലാം എത്തിച്ചിട്ടുണ്ട്. പില്ലറിന് ചുറ്റുമുള്ള റോഡിലെ ടാറിംഗ് നീക്കം ചെയ്തു. രണ്ട് ഷിഫ്റ്റിലായി രാപ്പകൽ ഇനി പണി തുടരും.

പി​ല്ലറി​ന്റെ ബലക്ഷയം പരി​ഹരി​ക്കാനായി​ ചുറ്റും നാല് പൈലുകൾ കൂടി​ താഴ്ത്തി​ പൈൽക്യാപ്പുമായി​ ബന്ധി​പ്പി​ക്കുകയുണ് ചെയ്യുക.

എൽ ആൻഡ് ടി​യുടെയും ഡി​.എം.ആർ.സി​യുടെയും വി​ദഗ്ദ്ധർ ജോലി​കൾക്ക് മേൽനോട്ടം വഹി​ക്കുന്നുണ്ട്.