photo
ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കൊച്ചി താലൂക്ക് വൈപ്പിൻ യൂണിറ്റ് വാർഷികം ജില്ല പ്രസിഡന്റ് വി.വി.ബേബി ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കൊച്ചി താലൂക്ക് വൈപ്പിൻ യൂണിറ്റ് വാർഷികം നടത്തി. എടവനക്കാട് സർവീസ് കോ ഓപ്പറേറ്റീവ് ശതാബ്തി ഹാളിൽ നടന്ന സമ്മേളനം ജില്ലാ പ്രസിഡന്റ് വി.വി. ബേബി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.കെ. ഇസഹാക്ക് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി യു.എൻ. ഗിരിജൻ പ്രഭാഷണം നടത്തി.
റേഷൻ വ്യാപരികളുടെ സേവന വേതന വ്യവസ്ഥകൾ പരിഷ്‌കരിക്കുക, സെർവർനെറ്റ്പ്രശ്‌നം പരിഹരിക്കുക, റേഷൻ കടകളിലൂടെ നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ നടപ്പിലാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ജനറൽ സെക്രട്ടറി സി.എ. സന്തോഷ്, ട്രഷറർ എം.ആർ. സണ്ണി, വൈസ് പ്രസിഡന്റ് എം.ബി. ശശിന്ദ്രകുമാർ, ജോയിന്റ് സെക്രട്ടറി പി.എസ്. ഗോപാലകൃഷ്ണൻ, പി.കെ. മോഹനൻ, അമൃതരാജ് എന്നിവർ പ്രസംഗിച്ചു.