
പറവൂർ: തോന്ന്യകാവ് സുബ്രഹ്മണ്യ ക്ഷേത്രം മേൽശാന്തി കരുമാലൂർ ദേവികൃപയിൽ ബി. ഗിരീഷ്‌കുമാർ (50) വെടിമറയിൽ ഇന്നലെ പുലർച്ചെ 5.20നുണ്ടായ വാഹനാപകടത്തിൽ മരിച്ചു. ആലുവ - പറവൂർ റൂട്ടിൽ വെടിമറ ഭാഗത്ത് ഡ്രെയ്‌നേജ് നിർമ്മാണത്തിനായി റോഡിൽ കുഴിയെടുത്ത പി.ഡബ്ലുയു.ഡി അധികൃതർ കുഴിയുടെ സമീപത്ത് വീപ്പകൾ വച്ചിരുന്നു. ഈ വീപ്പയിൽ ഗിരീഷ് കുമാറിന്റെ ഇരുചക്രവാഹനം ഇടിച്ചു മറിഞ്ഞപ്പോൾ എതിർദിശയിൽ നിന്നെത്തിയ പിക്കപ് വാൻ ഇടിച്ചെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ്‌മോർട്ടത്തിനുശേഷം സംസ്‌കാരം നടത്തി. ഭാര്യ: സിന്ധു. മകൻ: ഭരത്കൃഷ്ണ