തൃക്കാക്കര: തൃക്കാക്കര നഗരസഭ ബഡ്ജറ്റിന് മുന്നോടിയായി വികസന സെമിനാർ കാക്കനാട് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ചു. പരിസ്ഥിതി പ്രവർത്തകൻ സി.ആർ നീലകണ്ഠൻ സെമിനാർ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ അജിത് തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു.നഗരസഭാ വൈസ് ചെയർമാൻ കെ.കെ.ഇബ്രാഹിം കുട്ടി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്മിത സണ്ണി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുനീറ ഫിറോസ്, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ റാഷിദ് ഉള്ളംപള്ളി, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ സോമി റെജി, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നൗഷാദ് പല്ലചി, പ്രതിപക്ഷ നേതാവ് ചന്ദ്രബാബു, എം.ജെ.ഡിക്സൺ, മുൻ വൈസ്,ചെയർമാൻ കെ.ടി.എൽദോ, നേതാക്കളായ എം.പി.ഷണ്മുഖൻ, കെ.ടി. ഓമന, ഉഷ പ്രവീൺ തുടങ്ങിയവർ സെമിനാറിൽ സംസാരിച്ചു. ബഡ്ജറ്റ് നാളെ(23)നഗരസഭയിൽ അവതരിപ്പിക്കും.