മൂവാറ്റുപുഴ: ആയവന പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സണേയും അംഗങ്ങളേയും എൽ.ഡി.എഫ് ആയവന പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു. സി.ഐ.ടി.യു മൂവാറ്റുപുഴ ഏരിയാ സെക്രട്ടറി സി.കെ. സോമൻ യോഗം ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം രഹ്ന സോബി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി രാജൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കൽ, സി.പി.എം ലോക്കൽ സെക്രട്ടറി വി. കെ. വിജയൻ, ഷാജി അലിയാർ, ബേബി കാക്കനാട്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിവാഗോ തോമസ്, പേരമംഗലം സഹകരണബാങ്ക് പ്രസിഡന്റ് കെ.വി. രാജപ്പൻ, വാർഡ് അംഗങ്ങളായ എം.എസ്. ഭാസ്കരൻനായർ, വി.കെ. അനീഷ്, ജൂലി സുനിൽ, സി.ഡി.എസ് ചെയർപേഴ്സൺ സിസിലി തോമസ് എന്നിവർ സംസാരിച്ചു.