അങ്കമാലി: അങ്കമാലി ബ്ലോക്ക് പഞ്ചായത്തിൽ പട്ടികജാതിക്കാർ ഉൾപ്പെടെയുള്ള ഭവനരഹിതർക്ക് വീടുകൾ നിർമ്മിച്ച് നൽകുന്നതിന് പ്രാധാന്യം നൽകിക്കൊണ്ട് 6,62,76,000 രൂപ വരവും 6,53,00,200 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എം.ഒ. ജോർജ് അവതരിപ്പിച്ചു. പ്രസിഡന്റ് മേരി ദേവസിക്കുട്ടി

അദ്ധ്യക്ഷയായിരുന്നു.

ഭവനരഹിതർക്ക് വീടുകൾ നിർമ്മിച്ച് നൽകുന്നതിന് ജനറൽ വിഭാഗത്തിൽ 56,92,200 രൂപയും പട്ടികജാതി വിഭാഗത്തിൽ 25,35,000 രൂപയും ബഡ്ജറ്റിൽ മാറ്റിവെച്ചിട്ടുണ്ട്. ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക്

സ്കോളർഷിപ്പ് നൽകുന്നതിന് 29 ലക്ഷം രൂപയും ക്ഷീരകർഷകർക്ക് സബ്സിഡിയായി 15ലക്ഷവും വകയിരുത്തി.

നെൽക്കൃഷിയുടെ വികസനത്തിനായി 30 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്തിതിന്റെ കീഴിലുള്ള കാലടി സി.എച്ച്.സിയെ ദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിന് മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നതിനും തുക ഉൾക്കൊള്ളിച്ചു.