p
ക്ലീൻ മുടക്കുഴ ഗ്രീൻ മുടക്കുഴയുടെ ഭാഗമായി വിവിധ വാർഡുകളിലെ പൊതു സ്ഥലങ്ങളിൽ സ്ഥാപിച്ച മിനി എം.സി എഫുകളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.അവറാച്ചൻ നിർവ്വഹിക്കുന്നു.

കുറുപ്പംപടി: ക്ലീൻ മുടക്കുഴ ഗ്രീൻ മുടക്കുഴയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിൽ വിവിധ വാർഡുകളിലെ പൊതു സ്ഥലങ്ങളിൽ മിനി എം.സി.എഫുകൾ സ്ഥാപിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ നിർവഹിച്ചു. വൈസ് പ്രസിഡൻറ് റോഷ്നി എൽദോ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം മനോജ് മൂത്തേടൻ, പഞ്ചായത്ത് അംഗങ്ങളായ വത്സ വേലായുധൻ, ജോസ് എ.പോൾ, ഡോളി ബാബു, എൻ.പി. രാജീവ്, ദീപശ്രീജിത്ത്, ഷിജി ബെന്നി, പോൾ കെ. പോൾ, ബാബു പാത്തിക്കൽ, അനസ്, എ.ഇ. ഷിബി എന്നിവർ പ്രസംഗിച്ചു.