 
കാലടി: സംസ്‌കൃത സർവകലാശാലയിൽ ചന്ദനമരത്തൈകൾ നട്ട് ലോകവനദിനാഘോഷം നടത്തി. വൈസ് ചാൻസലർ ഡോ.എം.വി. നാരായണൻ ഉദ്ഘാടനം ചെയ്തു. മ്യൂസിയോളി വിഭാഗം കോ ഓർഡിനേറ്റർ ഡോ.എം. സത്യൻ കാർഷിക വനവത്കരണത്തെക്കുറിച്ച് ക്ലാസെടുത്തു. വനങ്ങളും സുസ്ഥിര ഉത്പാദനവും ഉപഭോഗവും എന്ന വിഷയത്തിൽ മ്യൂസിയോളജി വിദ്യാർത്ഥിയും സംരംഭകനുമായ അനസ് നാസർ സംസാരിച്ചു. അദ്ധ്യാപികമാരായ ആര്യസാബു, പി.ബി. ബിന്ദു, ജാസ്മിൻ സേവ്യർ, ഗോഡ്‌വിൻ, മുതാർ മുഹ്‌സിൻ, നിയാസ് എന്നിവർ പങ്കെടുത്തു.