pic
കെ. കെ രാജൻ

കോതമംഗലം: എസ്.എൻ.ഡി.പി യോഗം ചെറുവട്ടൂർ ശാഖയുടെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും ശാഖാഹാളിൽ യുണിയൻ സെക്രട്ടറി പി.എ. സോമൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് അജി നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി കെ.കെ. രാജൻ (പ്രസിഡന്റ്), സുദർശനൻ എം.സി (വൈസ് പ്രസിഡന്റ്), എ.കെ. സന്തോഷ് (സെക്രട്ടറി), കെ. നാരായണൻ (യൂണിയൻ കമ്മിറ്റി) തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പതിനൊന്ന് അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

യോഗം ബോർഡ് അംഗം സജീവ് പാറയ്ക്കൽ, ശാഖാ പ്രസിഡന്റ് വി.എസ്. രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് കെ.കെ. രാജൻ, സെക്രട്ടറി പി.എൻ. സജീവ്, യൂണിയൻ കൗൺസിലർമാരായ ടി.ജി. അനി, എം.വി. രാജീവ്, വനിതാസംഘം പ്രസിഡന്റ് വിലാസിനി നാരായണൻ, സെക്രട്ടറി സുജാത ചന്ദ്രൻ, ഷീല സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.