കാലടി: മുളങ്കുഴി മഹാഗണി തോട്ടത്തിലെ ആഞ്ഞിലി മുത്തച്ഛനെ മലയാറ്റൂർ സെന്റ് തോമസ് എച്ച്.എസ്.എസ് സ്ക്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾ ആദരിച്ചു. വനദിനത്തോട് അനുബന്ധിച്ച് നടത്തിയ പ്രകൃതി പഠനയാത്രയിലാണ് പൊന്നാടഅണിയിച്ചും പുഷ്പവൃഷ്ടി നടത്തിയും വിദ്യാർത്ഥികൾ മരമുത്തച്ഛനെ ആദരിച്ചത്.
സ്കൂളിന്റേയും എവർഗ്രീൻ ഫോറസ്റ്റ് സ്റ്റേഷന്റേയും സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ജയേഷ് ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ക്ലാസ് നയിച്ചു. സ്കൗട്ട് ഗൈഡ് കേഡറ്റുകളായ ജേക്കബ് ബെർളി, നവീൻരാജ് പണ്ടാല, മാനസി കെ. വാസ്, ഇസ ടോം എന്നിവർ സംസാരിച്ചു. ജെന്നിഫർ ഷാജു വനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്റ്റാഫ് അംഗങ്ങളായ പോളച്ചൻ ഇ,ഡി. സനിൽ .പി തോമസ്,ടോണി പോൾ, റിയമോൾ ജോൺ, ഫോറസ്റ്റ് ഓഫീസർ ജി. പ്രശാന്ത് എന്നിവർ നേതൃത്വം നൽകി.