കാലടി: ലോക ജലദിനത്തോടനുബന്ധിച്ച് നീലിശ്വരം എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിലെ പരിസ്ഥിതി ക്ലബ് എൻ.എസ്.എസ് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ചേർന്ന് ജലസംരക്ഷണറാലി, നദീതട ശുചീകരണം, പോസ്റ്റർ പ്രദർശനം എന്നിവ നടത്തി. ജലം മലിനമാക്കുന്ന ഒരു പ്രവർത്തനങ്ങളും ചെയ്യില്ലെന്നും ജലസംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടുമെന്നും വിദ്യാർത്ഥികൾ പ്രതിജ്ഞചെയ്തു. പ്രിൻസിപ്പൽ ആർ. ഗോപി, കോ ഓർഡിനേറ്റർ ധന്യ രമണൻ, ഗൈഡ് ക്യാപ്ടൻ ലെനീജ.എം.ആർ, സ്കൗട്ട് മാസ്റ്റർ സിബിൻ എൻ.ബി, ഗംഗ ബിജു എന്നിവർ സംസാരിച്ചു.