മരട്: സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ 28, 29 തീയതികളിൽ ഇന്ത്യയെ രക്ഷിക്കുക - ജനങ്ങളെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി നടത്തുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി സി.പി.ഐയുടെയും വർഗ്ഗ ബഹുജന സംഘടനകളുടേയും ആഭിമുഖ്യത്തിൽ കുണ്ടന്നൂർ ജംഗ്ഷനിൽ ബഹുജന ഐക്യദാർഢ്യസദസ്സ് നടത്തി. സി.പി.ഐ തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറി പി.വി.ചന്ദ്രബോസ് ഉദ്ഘാടനം ചെയ്തു. കർഷകത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) ജില്ലാ കമ്മിറ്റി മെമ്പർ എ.കെ.കാർത്തികേയൻ അദ്ധ്യക്ഷനായി. ഐ.എ.എൽ ജില്ലാ സെക്രട്ടറി അഡ്വ.ടി.ബി.ഗഫൂർ, യുവകലാസാഹിതി ജില്ലാ കമ്മിറ്റി മെമ്പർ എ.ആർ.പ്രസാദ്, കേരള മഹിളാസംഘം തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറി ദിഷ പ്രതാപൻ, എ.ഐ.വൈ.എഫ് തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറി ടി.കെ.ജയേഷ്, സി.പി.ഐ മരട് ലോക്കൽ സെക്രട്ടറി പി.ബി.വേണുഗോപാൽ, കിസാൻ സഭ മരട് മേഖല സെക്രട്ടറി എ.എസ്.വിനീഷ്, മുതിർന്ന സി.പി.ഐ നേതാവ് എ.എം.മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.