1

പള്ളുരുത്തി: കേരള ഹോംസ്റ്റേ ടൂറിസം സൊസൈറ്റിയുടെ സംസ്ഥാന കൺവെൻഷൻ ടി. ജെ.വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആർട്ടിമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഹരീഷ്.എസ്, ഡി.ടി.പി.സി സെക്രട്ടറി ശ്യാം കൃഷ്ണൻ, ഇന്ത്യ ടൂറിസം കേരള മാനേജർ സന്ധ്യ ഹരിദാസ്, ഹാട്സ് ജില്ലാ പ്രസിഡന്റ് സന്തോഷ് ടോം, കേരള ഹാർട്സ് ഡയറക്ടർ എം.പി. ശിവദത്തൻ, സംസ്ഥാന ടൂറിസം ഡയറക്ടർ കൃഷ്ണ, ഷാജി കുറുപ്പശ്ശേരി, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ അഭിലാഷ് തുടങ്ങിയവർ സംബന്ധിച്ചു. ടൂറിസം വകുപ്പിൽനിന്ന് ക്ലാസിഫിക്കേഷൻ എടുക്കുന്നതിന് തടസ്സമായി നിൽക്കുന്ന എൻ.ഒ.സി ഒരു മാസത്തിനകം ഒഴിവാക്കുമെന്ന് ടൂറിസം ഡയറക്ടർ അറിയിച്ചു.