hindhi
പ്യാരിഹിന്ദി മൊഡ്യൂൾ അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ പ്രകാശനം ചെയ്യുന്നു

കോലഞ്ചേരി: ഹിന്ദിഭാഷാപഠനം അഞ്ചാംക്ലാസ് മുതൽ എളുപ്പത്തിലാക്കുന്നതിനായി കോലഞ്ചേരി ടീച്ചേഴ്സ്ക്ളബ് തയ്യാറാക്കിയ പ്യാരിഹിന്ദി മൊഡ്യൂൾ അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ പ്രകാശിപ്പിച്ചു. ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജൂബിൾ ജോർജ്, പഞ്ചായത്ത് അംഗം ഷാജി ജോർജ്, പി.കെ. ആനന്ദകുമാർ, ഹെഡ്മിസ്ട്രസ് പി. അമ്പിളി തുടങ്ങിയവർ സംസാരിച്ചു. ഹിന്ദിയിൽ ഡോക്ടറേ​റ്റ് നേടിയ കാക്കനാട് മാർത്തോമ്മ പബ്ലിക് സ്‌കൂൾ അദ്ധ്യാപിക ഡോ.കെ.ആർ. സരിത, അദ്ധ്യാപകരായ എസ്. ആഷമോൾ, എം.പി. പൗലോസ് എന്നിവരുടെ നേതൃത്വത്തിലാണ് മൊഡ്യൂളുകൾ തയ്യാറാക്കിയത്.