kadamakury-toilet-projct
കടമക്കുടി വെളിയിട വിസർജ്ജന മുക്തമാക്കിയ പ്രഖ്യാപനം റോട്ടറി ക്ലബ് ഡിസ്ട്രിക്ട് ഗവർണർ രാജശേഖർ ശ്രീനിവാസൻ അനാവരണം ചെയ്യുന്നു

കടമക്കുടി: റോട്ടറി ക്ലബ് കൊച്ചിയുടെ സഹകരണത്തോടെ കടമക്കുടി പഞ്ചായത്തിലെ എല്ലാ വീടുകളിലും ശൗചാലയമെന്ന പദ്ധതി യാഥാർത്ഥ്യമായി. കടമക്കുടിയെ വെളിയിട വിസർജ്ജനമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചുകൊണ്ടുള്ള ശിലാഫലകം റോട്ടറിക്ലബ് ഡിസ്ട്രിക്ട് ഗവർണർ രാജശേഖർ ശ്രീനിവാസൻ അനാവരണം ചെയ്തു. നഗരത്തോട് ചേർന്നുകിടക്കുന്ന ദ്വീപസമൂഹങ്ങളുടെ പിന്നാക്കാവസ്ഥയറിഞ്ഞ് 2018ലാണ് റോട്ടറിക്ലബ് ശുചിത്വപദ്ധതിക്ക് തുടക്കമിട്ടത്. ആദ്യഘട്ടത്തിൽത്തന്നെ 106 കുടുംബങ്ങൾക്ക് ശൗചാലയം ഒരുക്കാനുള്ള സഹായംനൽകി. 2020-21 അവസാനഘട്ടത്തിൽ 165 ശൗചാലയങ്ങളാണ് നിർമ്മിച്ചത്. ചെറിയസംഖ്യ ഗുണഭോക്തൃവിഹിതം ഒഴിച്ചാൽ പൂർണമായും റോട്ടറി ക്ലബാണ് പദ്ധതിയുടെ മുഴുവൻ ചെലവും വഹിച്ചത്. ടൂറിസം സാദ്ധ്യതകൾ ഏറെയുള്ള കടമക്കുടിക്ക് നേട്ടം മുതൽക്കൂട്ടാകും.

ക്ലബ് പ്രതിനിധികളായ ആർ. മാധവ് ചന്ദ്രൻ, ആർ. ജയശങ്കർ, ബിനീഷ് സുകുമാർ, അഖിലേഷ് അഗർവാൾ, സുജാത മാധവ്ചന്ദ്രൻ, സൂസി പോൾ, പ്രിയ ഫൈസൽ, എ.ഡി. തുളസിക്കുട്ടൻ, പഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസന്റ്, അംഗങ്ങളായ എം.എസ്. ആന്റണി, വി.എ. ബെഞ്ചമിൻ, ദിലീപ് കോമളൻ, രജനി പ്രദീപ്കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം മനുശങ്കർ, സെക്രട്ടറി എൻ.എം. ശോഭനകുമാരി എന്നിവർ പങ്കെടുത്തു.