 
പറവൂർ: കള്ളുഷാപ്പുകൾ ആധുനികവത്കരിച്ച് റേഞ്ചടിസ്ഥാനത്തിൽ ലേലം ചെയ്യണമെന്നും, കള്ളുവ്യവസായത്തെ സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും പറവൂർ താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ വാർഷികസമ്മേളനം പ്രമേയത്തിലൂടെ അവശ്യപ്പെട്ടു.സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കെ.എസ്. സജീവൻ അദ്ധ്യക്ഷത വഹിച്ചു. ടി.ആർ. ബോസ്, കെ.എം. സുധാകരൻ, എം.കെ. സിദ്ധാർത്ഥൻ, വി.എസ്. ബാബു, ടി.ജി. അശോകൻ, കെ.എൻ. ഉണ്ണി, ടി.ഇ. രാമകൃഷ്ണൻ, കെ.എ. വിദ്യാനന്ദൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി എം.കെ. സിദ്ധാർത്ഥൻ (പ്രസിഡന്റ്), ടി.ആർ. ബോസ്, കെ.എൻ. ഉണ്ണി (വൈസ് പ്രസിഡന്റുമാർ), കെ.എസ്. സജീവൻ (ജനറൽ സെക്രട്ടറി), വി.എസ്. ബാബു, ടി.ഇ. രാമകൃഷ്ണൻ (ജോയിന്റ് സെക്രട്ടറിമാർ), കെ.കെ. സദാനന്ദൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.