
കളമശേരി: ഏലൂർ പുത്തലംകടവ് മടപ്പാട്ടുപറമ്പിൽ ഷാഫി സക്കീറിനെ വാക്കത്തി കൊണ്ട് കഴുത്തിന് വെട്ടി പരിക്കേല്പിച്ച കേസിലെ പ്രതി മഞ്ഞുമ്മൽ കൊച്ചാൽ റോഡ് മുല്ലപറമ്പ് മുടയ്ക്കാരപ്പിള്ളി വീട്ടിൽ എം.എ. ശ്യാംകുമാറിനെ (30) പൊലീസ് അറസ്റ്റു ചെയ്തു. ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ ചേരാനല്ലൂരിൽ നിന്നാണ് പിടികൂടിയത്. ആർ.എസ്.എസ് പ്രവർത്തകൻ നന്ദ ഗോപനെ വെട്ടിക്കൊന്നതുൾപ്പെടെ പത്തോളം കേസുകളിൽ പ്രതിയാണ് ശ്യാം. കഴിഞ്ഞ 14 ന് മഞ്ഞുമ്മൽ സുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപമുള്ള റോഡിലായിരുന്നു സംഭവം.