കോലഞ്ചേരി: തിരുവാണിയൂർ പഞ്ചായത്തിൽ പ്രസിഡന്റ് സി.ആർ. പ്രകാശിന്റെ അദ്ധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് ഷീജ വിശ്വനാഥൻ ബഡ്ജറ്റ് അവതരിപ്പിച്ചു. 39,53,28,834 വരവും 39,28,80,832 ചെലവും വരുന്നതാണ് ബഡ്ജറ്റ്. പഞ്ചായത്തിലെ പൊതുജലസ്രോതസുകൾ ശുചീകരിക്കാനും കാർഷികോത്പാദനം മെച്ചപ്പെടുത്തുന്നതിനും ഊർജ്ജസംരക്ഷണരംഗത്തും വിതരണരംഗത്തും നൂതനമായ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിനും പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്. ഭവനരഹിതരായിട്ടുള്ള അർഹതപ്പെട്ട മുഴുവൻ ഗുണഭോക്താക്കൾക്കും ലൈഫ് ഭവനപദ്ധതി പ്രകാരം സ്വന്തമായി ഭവനം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് പ്രത്യേകം തുക വകയിരുത്തി. മിനി സിവിൽ സ്​റ്റേഷൻ നിർമ്മിക്കുന്നതിന് 9 കോടി വകയിരുത്തി. എൽ.പി.സ്‌കൂളുകൾക്ക് കമ്പ്യൂട്ടർ, കിയോസ്‌ക്, വാതിൽപ്പടിസേവനം, ടേക്ക് എ ബ്രേക്ക് പദ്ധതി, ബഡ്‌സ് സ്‌കൂൾ, ആഴ്ചച്ചന്ത, തിരുവാണിയൂർ സി​റ്റി വികസനം, കുടുംബാരോഗ്യകേന്ദ്ര കെട്ടിട സമുച്ചയം എന്നിവയും പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്.