കോലഞ്ചേരി: കോലഞ്ചേരി സെന്റ്പീറ്റേഴ്‌സ് ഹൈസ്‌കൂൾ എൻ.സി.സി യൂണിറ്റിലെ പത്താമത് ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് നടന്നു. അമ്പത്തൊന്ന് കേഡറ്റുകളാണ് യൂണിറ്റിലുള്ളത്. പുത്തൻകുരിശ് ഡിവൈ. എസ്.പി ജി. അജയ്‌നാഥ് സല്യൂട്ട് സ്വീകരിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ ഫാ. ജേക്കബ് കുര്യൻ അദ്ധ്യക്ഷനായി. സെന്റ്പീറ്റേഴ്‌സ് കോളേജ് എൻ.സി.സി ഓഫീസർ ലെഫ്റ്റനന്റ് ജിൻ അലക്‌സാണ്ടർ സന്ദേശം നൽകി. പ്രിൻസിപ്പൽമാരായ കെ.ഐ. ജോസഫ്, ഹണി ജോൺ, കെ.ടി. സിന്ധു, ജയ് എലിയാസ്, ട്രൂപ്പ് കമാൻഡർ. രഞ്ജിത് പോൾ, പി.ടി.എ പ്രസിഡന്റ് ജെയിംസ് പാറേക്കാട്ടിൽ തുടങ്ങിയവർ സംസാരിച്ചു.