ncp
ആലുവ നഗരസഭ മലിനജലം പെരിയാറിലേക്ക് തള്ളുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എൻ.വൈ.സി - എൻ.സി.പി ആലുവ ടൗൺ കമ്മിറ്റി നഗരസഭയുടെ പ്രവർത്തനരഹിതമായ മലിനജല സംസ്കരണ പ്ളാന്റിന് മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധം എൻ.വൈ.സി അഖിലേന്ത്യാ ജനറൽ സെക്രട്ടറി അഫ്‌സൽ കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ആലുവ നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലിനജലം പെരിയാറിലേക്ക് തള്ളുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എൻ.വൈ.സി - എൻ.സി.പി ആലുവ ടൗൺ കമ്മിറ്റി നഗരസഭയുടെ പ്രവർത്തനരഹിതമായ മലിനജല സംസ്കരണപ്ളാന്റിന് മുമ്പിൽ പ്രതിഷേധം സഘടിപ്പിച്ചു. എൻ.വൈ.സി അഖിലേന്ത്യാ ജനറൽ സെക്രട്ടറി അഫ്‌സൽ കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. എൻ.വൈ.സി ബ്ലോക്ക് പ്രസിഡന്റ് അസ്‌കർ സലാം അദ്ധ്യക്ഷത വഹിച്ചു.

സേവാദൾ ജില്ലാ ചെയർമാൻ രാജു തോമസ്, മുൻ ബ്ലോക്ക് പ്രസിഡന്റ് കെ.എച്ച്. ഷംസുദ്ദീൻ, ആലുവ ബ്ലോക്ക് ജനറൽ സെക്രട്ടറി അനൂബ് നൊച്ചിമ, അഫ്‌സൽ ചെങ്ങമനാട്, ഹാരിസ് മിയ തുടങ്ങിയവർ സംസാരിച്ചു.