sngist-
എസ്.എൻ ജിസ്റ്റ് കായികമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് ട്രോഫി കോളേജ് ചെയർമാൻ ഡോ. എം. ശിവാനന്ദൻ സമ്മാനിക്കുന്നു.

പറവൂർ: മാഞ്ഞാലി എസ്.എൻ ജിസ്റ്റിൽ നടന്ന പതിനെട്ടാമത് കായികമേള സമാപിച്ചു. മത്സരങ്ങളിൽ ബ്ളൂഹൗസ് ഓവറോൾ ചാമ്പ്യന്മാരായി. വിജയികൾക്കുള്ള സമ്മാനദാനം കോളേജ് ചെയർമാൻ ഡോ. എം. ശിവാനന്ദൻ നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. സജിനി തോമസ് മത്തായി, മാനേജർ പ്രൊഫ. കെ.എസ്. പ്രദീപ്, ട്രഷറർ ആശ്പ്രസാദ്, കോളേജ് യൂണിയൻ ചെയർപേഴ്സൺ അലീന എം. റോയ് തുടങ്ങിയവർ സംസാരിച്ചു.