കളമശേരി: കളമശേരി നഗരസഭയിൽ നടന്ന ബഡ്ജറ്റ് ചർച്ചയ്ക്കുശേഷം പാസാക്കാൻ ചെയർപേഴ്സൺ സീമാ കണ്ണൻ അഭ്യർത്ഥിച്ചപ്പോൾ 21 യു.ഡി.എഫ് ഭരണകക്ഷി കൗൺസിലർമാർ കൈ ഉയർത്തി അനുകൂലിച്ചപ്പോൾ 20 എൽ.ഡി.എഫ് കൗൺസിലർമാർ കൈ ഉയർത്തി ബഡ്ജറ്റിനെ എതിർത്ത് വോട്ടു ചെയ്തു. ഏകാംഗമായ ബി.ജെ.പി കൗൺസിലർ പ്രമോദ് ബഡ്ജറ്റിനോട് വിയോജിപ്പ് പ്രകടിപ്പിക്കുകയും വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കുകയും ചെയ്തു. ബഡ്ജറ്റ് പുസ്തകത്തിൽ സംസ്ഥാന സർക്കാരിന് നന്ദി രേഖപ്പെടുത്തുകയും അമൃത് 2 പദ്ധതിയുൾപ്പെടെ 90 ശതമാനം കേന്ദ്ര പദ്ധതികളിൽ സഹായം കിട്ടിയിട്ടും നന്ദി പറയാതിരിക്കുകയുംചെയ്ത നടപടിയിൽ പ്രതിഷേധിച്ചാണ് പ്രമോദ് വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നത്.