പറവൂർ: കേരള ടോൾമെൻ അസോസിയേഷൻ ജില്ലാസമ്മേളനം സബ് ഇൻസ്പെക്ടർ പ്രശാന്ത് പി. നായർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് രാജേഷ് വലിയവട്ടം അദ്ധ്യക്ഷത വഹിച്ചു. കവിത ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ കെ.ഒ. വർഗീസ് മുഖ്യാതിഥിയായി. സംസ്ഥാന സെക്രട്ടറി ലൈജു പുത്തൻവേലിക്കര ക്ലാസെടുത്തു. ജില്ലാ പ്രസിഡന്റ് ബിജു ബാലകൃഷ്ണൻ, നിതിൻ തോമസ്, സുഹയ്ൽ ഹസൻ, ഷിയാദ് കൊല്ലം, സുബിൻ തങ്കച്ചൻ, രാകേഷ് പനങ്ങാട്, കെ.എ. സിന്ററോ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ബിജു ബാലകൃഷ്ണൻ (പ്രസിഡന്റ്), രാകേഷ് പനങ്ങാട് (വൈസ് പ്രസിഡന്റ്), കെ എ സിന്ററോ (സെക്രട്ടറി), ലൈജു പുത്തൻവേലിക്കര (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.