ഫോർട്ടുകൊച്ചി: ടി കെ പരീക്കുട്ടിയുടെ പേരിലുള്ള കോക്കേഴ്സ് തിയേറ്റർ സാംസ്കാരിക കേന്ദ്രമാക്കണമെന്ന് കൊച്ചി നോർത്ത് ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. ഇഴജന്തുക്കളുടെയും സാമൂഹ്യവിരുദ്ധരുടെയും താവളമായി മാറിയ കോടിക്കണക്കിന് വിലവരുന്ന കോക്കേഴ്സ് തിയേറ്ററും പരിസരവും അന്യാധീനപ്പെടാതിരിക്കാൻ എറണാകുളം ഫൈൻ ആർട്സ് മാതൃകയിൽ ആർട്ട്‌ കൾച്ചറൽ ഹബ്ബ് ടൂറിസത്തിനു ഉണർവ് പകരുന്ന രീതിയിലുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഇവിടെ നടത്തണമെന്ന് ബ്ളോക്ക് പ്രസിഡന്റ് പി.എച്ച്. നാസർ പറഞ്ഞു. കൊച്ചിയിലെ മണ്മറഞ്ഞ കലാകാരന്മാരെ പുതുതലമുറയ്ക്ക് പരിചയപെടുത്തുന്ന മ്യൂസിയം, ലൈബ്രറി, മിനി തിയേറ്റർ, കൺവെൻഷൻ ഹാൾ എന്നിവ ഉൾക്കൊള്ളുന്ന കലാകേന്ദ്രമാക്കി മാറ്റണം. ഇതിന് തടസ്സമായി നിൽക്കുന്ന എല്ലാ സാങ്കേതിക പ്രശ്ങ്ങളെയും കൊച്ചി കോർപ്പറേഷനും സംസ്ഥാന സർക്കാരും ചേർന്ന് പരിഹരിച്ച് ടി.കെ.പരീക്കുട്ടിക്ക് ഉചിതമായ സ്മാരകം യഥാർത്ഥ്യമാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.