കോലഞ്ചേരി: പുത്തൻകുരിശ്, തിരുവാണിയൂർ, പൂതൃക്ക പഞ്ചായത്തുകളിലേക്കായി ജലഅതോറിറ്റി, പ്രൊജക്ട് ഡിവിഷൻ ഓഫീസിൽ താത്കാലിക വോളണ്ടിയർമാരായി ജലജീവൻ മിഷൻ പദ്ധതിയിലേക്ക് താത്ക്കാലികമായി 755 രൂപ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഐ.ടി.ഐ ഡ്രാഫ്റ്റ്സ്മാൻ സിവിലാണ് അടിസ്ഥാനയോഗ്യത. ഉയർന്ന യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. പ്രവൃത്തിപരിചയവും ഇരുചക്രവാഹന ഡ്രൈവിംഗ് ലൈസൻസുള്ളവർക്കും മുൻഗണന. പ്രായപരിധി 35 വയസ്. 179 ദിവസത്തേക്കാണ് നിയമനം. 30ന് മുമ്പ് അപേക്ഷിക്കണം. ഫോൺ: 0484 2364685.