പറവൂർ: സാഹിത്യവേദിയുടെ 2021 ലെ സാഹിത്യ പുരസ്കാരങ്ങൾ ജേതാക്കളായ പറവൂർ രാജഗോപാൽ (കഥ), അനിൽ മുട്ടാർ (കവിത), വിവേകാനന്ദൻ മുനമ്പം (ബാലസാഹിത്യം) എന്നിവർക്ക് സമ്മാനിച്ചു. ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം അവാർഡുകൾ വിതരണം ചെയ്തു. കുസുംഷലാൽ ചെറായി അദ്ധ്യക്ഷത വഹിച്ചു. പറവൂർ ബാബു, ടൈറ്റസ് ഗോതുരുത്ത്, ശ്രീദേവി കെ. ലാൽ എന്നിവർ സംസാരിച്ചു.