അങ്കമാലി: ആലുവ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ താലൂക്ക് സെമിനാർ നടത്തി. അങ്കമാലി സി.എസ്.എ ഹാളിൽ നടന്ന സെമിനാറിൽ സംസ്ഥാന യുവജനക്ഷേമബോർഡ് വൈസ് ചെയർമാൻ എസ്. സതീഷ് വിഷയമവതരിപ്പിച്ചു. താലൂക്ക് പ്രസിഡന്റ് കെ. രവിക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. പി.എൻ.പണിക്കർ പുരസ്കാരജേതാവ് ടി.പി. വേലായുധൻ, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം പി. തമ്പാൻ, ജില്ലാ എക്സിക്യുട്ടീവ് അംഗം എസ്.എ.എം കമാൽ, താലൂക്ക് സെക്രട്ടറി വി.കെ. ഷാജി, ഭരണസമിതി അംഗങ്ങളായ കെ.പി. റെജീഷ്, കെ.സി. വത്സല, കെ.കെ. സുരേഷ്, കെ.ആർ. ബാബു, വി.കെ. അശോകൻ, ജിനേഷ് ജനാർദ്ദനൻ, എ.എസ്. അജയകുമാർ, കെ.എ. രാജേഷ് എന്നിവർ പ്രസംഗിച്ചു.