കൂത്താട്ടുകുളം: കേരള ബാങ്ക് ആരംഭിച്ചിട്ടുള്ള ജപ്തിനടപടികൾ നിർത്തിവയ്ക്കണമെന്ന് ഐ.എൻ.ടി.യു.സി മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. ലോണുകളിൽ കുടിശിക ഉണ്ടായിട്ടുള്ള സഹകാരികൾക്ക് സാവകാശം നൽകി പലിശരഹിതമായി ഗഡുക്കളായി തിരിച്ചടക്കാനുള്ള സാഹചര്യമൊരുക്കണം. സഹകാരികൾ പലരും ആത്മഹത്യയുടെ വക്കിലാണ്. അനുകൂലനടപടിയില്ലെങ്കിൽ ഐ.എൻ.ടി.യു.സി മേഖലാകമ്മിറ്റി ജനകീയപ്രതിരോധംതീർത്ത് സഹകാരികളെ സംരക്ഷിക്കും. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് പി.സി. ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ബോബി അച്യുതൻ ഉദ്ഘാടനം ചെയ്തു. റീജണൽ വൈസ് പ്രസിഡന്റ് ബാബു ജോസഫ്. മുഖ്യപ്രഭാഷണം നടത്തി. ജോയി പോൾ, പി.എം. ചാക്കപ്പൻ തുടങ്ങിയവർ സംസാരിച്ചു.