ആലങ്ങാട്: ഗുരുതര രോഗബാധിതരായ സഹകാരികൾക്കുള്ള മാഞ്ഞാലി സഹകരണ ബാങ്കിന്റെ ചികിത്സാസഹായ വിതരണം പറവൂർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി.പി. അജിത്കുമാർ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് അഡ്വ. സി.കെ. റഫീഖ് അദ്ധ്യക്ഷനായി. ഭരണസമിതി അംഗങ്ങളായ ടി.കെ. അശോകൻ, സബിത നാസർ, എം.വി. മുഹമ്മദ്, ഡാലിയ സദാനന്ദൻ, രതി ചന്ദ്രൻ, പി.എ. സക്കീർ, എം.എം. റഷീദ്, ബാങ്ക് സെക്രട്ടറി ടി.ബി. ദേവദാസ് എന്നിവർ പ്രസംഗിച്ചു.