 
പെരുമ്പാവൂർ: ശ്രീ സ്വാമിഗുരുകുലം ട്രസ്റ്റിന്റെ സാംസ്‌കാരിക സഭയുടെ ആഭിമുഖ്യത്തിൽ സൗത്ത് വല്ലം ജുമാ മസ്ജിദ് ഹാളിൽ പെരുമ്പാവൂരിലെ മാപ്പിളപ്പാട്ട് കലാകാരന്മാരെ ആദരിക്കുകയും ഇശൽസന്ധ്യയും നടത്തി. കേരളീയ കലകളുടെ പ്രചാരം ഈ കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് തിരിച്ചറിഞ്ഞാണ് ശ്രീസ്വാമി ഗുരുകുലം ട്രസ്റ്റ് ഇത്തരത്തിൽ പ്രോഗ്രാം സംഘടിപ്പിച്ചതെന്ന് ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു. കുന്നത്തുനാട് തഹസിൽദാർ വിനോദ്‌രാജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ശ്രീസ്വാമി ഗുരുകുലം ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി സ്വാമി ഗുരുക്കൾ ഡോ. വി.ആർ. അഭിലാഷ്‌നാഥ് അദ്ധ്യക്ഷത വഹിച്ചു. മാപ്പിളപ്പാട്ട് രചയിതാക്കളായ മുഹമ്മദ് വെട്ടത്ത്, കെ.എച്ച്. മീരാൻ, സിനിമാ നിർമ്മാതാവ് മമ്മി സെഞ്ച്വറി, മാപ്പിളപ്പാട്ട് പരിശീലകൻ സലീം ഫാറൂഖി, മാപ്പിളപ്പാട്ട് കലാകാരന്മാരായ ഗഫൂർ കുറ്റ്യാടി, ഇബ്രാഹിം മേളം, എസ്.എ. അലി, സിദ്ദിഖ് പെരുമ്പാവൂർ, ഷഫീക്ക് പെരുമ്പാവൂർ, പ്രമീജ് പെരുമ്പാവൂർ, സാറാ സജ്ജാദ്, തെൻസി എടത്തല, ഫാദിൽ എന്നിവരെ യോഗത്തിൽ ആദരിച്ചു.