ysmens
കോലഞ്ചേരി വൈസ്മെൻസ് ക്ളെബിന്റെ വീടു പണിയുന്നതിന് സഹായം കൈമാറുന്നു

കോലഞ്ചേരി: കോലഞ്ചേരി വൈസ്‌മെൻസ് സെൻട്രൽ ക്ളബ് മലബാർ ഗോൾഡ് മൂവാ​റ്റുപുഴ ബ്രാഞ്ചിന്റെ സഹകരണത്തോടെ ഹോംഫോർ ഹോംലെസ് പദ്ധതി പ്രകാരം രണ്ട് നിർദ്ധനകുടുംബങ്ങൾക്ക് വീട് പണിയുന്നതിന് ധനസഹായം നൽകി. റീജിയണൽ ഡയറക്ടർ സന്തോഷ് ജോർജ് , മലബാർ ഗോൾഡ് മൂവാറ്റുപുഴ ബ്രാഞ്ച് മാനേജർ ശ്രീകാന്ത്, പ്രൊജക്ട് കോ ഓർഡിനേ​റ്റർ ജി. ശ്രീകുമാർ എന്നിവർ ചേർന്ന് ധനസഹായം വിതരണം ചെയ്തു.
പ്രസിഡന്റ് നെച്ചി തമ്പി അദ്ധ്യക്ഷനായി. റീജിയണൽ ഡയറക്ടർ ടെൻസിംഗ് ജോർജ് , എം.സി. കുര്യാക്കോസ്, എം.കെ. സണ്ണി, എം.വി. കുര്യച്ചൻ, ജോയി ആലക്കൽ, സി.കെ. ബാബു, അനിൽ ഉതുപ്പ് തുടങ്ങിയവർ സംസാരിച്ചു.