kkr
ഒക്കൽ പഞ്ചായത്തിൽ വല്ലം കവലയിൽ നടന്ന ജനകീയസദസ് കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. രാഘവൻ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: 28, 29 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്കിനോടനുബന്ധിച്ച് എ.ഐ.ടി.യു.സിയുടെ ആഭിമുഖ്യത്തിൽ ജനകീയസദസ് സംഘടിപ്പിച്ചു. ഒക്കൽ പഞ്ചായത്തിൽ വല്ലംകവലയിൽ നടന്ന ജനകീയസദസ് കർഷകതൊഴിലാളി ഫെഡറേഷൻ സംസ്ഥാനകമ്മിറ്റിഅംഗം കെ.കെ. രാഘവൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം സി.വി. ശശി, ജില്ലാ പഞ്ചായത്ത് അംഗം മോഹനൻ, കെ.പി. ലാലു, കെ.എസ്. ജയൻ, ഫൗസിയ സുലൈമാൻ, പി.ടി. പ്രസാദ്, കെ.എൻ. ജോഷി, ഉമ്മർ ചെന്താര, എ.വി. സെബാസ്റ്റ്യൻ, അബ്ദുൾ അസീസ് തുടങ്ങിയവർ സംസാരിച്ചു.