school
വടവുകോട് രാജർഷി മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂൾ വാർഷികസമ്മേളനം അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം നിർവ്വഹിക്കുന്നു

കോലഞ്ചേരി: വടവുകോട് രാജർഷി മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂൾ വാർഷികസമ്മേളനം അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി​.ടി.എ പ്രസിഡന്റ് സോണി കെ. പോൾ അദ്ധ്യക്ഷനായി. ഡോ.തോമസ് മാർ അത്തനാസിയോസ് മെത്രാപ്പൊലീത്ത അനുഗ്രഹപ്രഭാഷണം നടത്തി. പുത്തൻകുരിശ് പഞ്ചായത്ത്പ്രസിഡന്റ് സോണിയ മുരുകേശൻ, ജില്ലാ പഞ്ചായത്ത് അംഗം ലിസി അലക്‌സ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജൂബിൾ ജോർജ്, പ്രിൻസിപ്പൽ ഡോ. മാത്യു പി. ജോർജ്, ഷേബ എം. തങ്കച്ചൻ, മോൺസി ജോൺ, മിനി ഡാനിയേൽ, കെ.വൈ. ജോഷി, ബിനു കെ. വർഗീസ് തുടങ്ങിയവർ സംസാരിച്ചു. സർവീസിൽനിന്ന് വിരമിക്കുന്ന അദ്ധ്യാപകരായ ലിസി ജോൺ, സൂസമ്മ ഡാനിയേൽ, കെ.വി. സാജു, കെ. എസ്. ജോഷി എന്നിവർക്ക് യാത്രഅയപ്പ് നൽകി