പെരുമ്പാവൂർ: വൈ.എം.സി.എ മൂവാറ്റുപുഴ സബ് റീജിയണിലെ യൂണിറ്റുകളുടെ സംഗമവും വനിതാഫോറം പ്രവർത്തകരുടെ യോഗവും പെരുമ്പാവൂർ വൈ.എം.സി.എയിൽ നാഷണൽ എക്‌സിക്യുട്ടീവ് കമ്മിറ്റി മെമ്പർ ഷെവ. അഡ്വ. സി.പി. മാത്യു ഉദ്ഘാടനം ചെയ്തു. സബ് റീജിയണൽ ചെയർമാൻ ഷെന്നി പോൾ അധ്യക്ഷത വഹിച്ചു. ഡോ. മേരി ഫാത്തിമ ക്രോസ്, ഫാ. ജയിംസ് മാമ്മൻ എന്നിവർ പ്രഭാഷണം നടത്തി. ഫാ. ഡേവിസ് ചിറമേൽ ഫൗണ്ടേഷന്റെ ഹങ്കർ ഹണ്ട് പരിപാടികളിൽ സഹകരിച്ച വൈ.എം.സി.എ യൂണിറ്റുകൾക്ക് മെമന്റോകൾ വിതരണം ചെയ്തു. നാഷണൽ സ്‌പോർട്‌സ് കമ്മിറ്റി ചെയർമാൻ ജോസ് നെറ്റിക്കാടൻ, ജനറൽ കൺവീനർ ബേബി പോൾ, വൈസ് ചെയർമാൻ കെ.ജെ. തോമസ്, വനിതാഫോറം കൺവീനർ ഷീല സജീവ്, പെരുമ്പാവൂർ വൈ.എം.സി.എ പ്രസിഡന്റ് ഷാജി വർഗീസ്, വൈ.എം.സി.എ ലണ്ടൻ ഐ.എസ്.എച്ച് ജനറൽ സെക്രട്ടറി എൻ.വി. എൽദോ, വനിതാഫോറം നേതാക്കളായ റോസ്‌ലന്റ് പീറ്റർ, മിനി മാമ്മച്ചൻ, ഷൈനി നിജോ, സ്മിത സാബു, ലിറ്റി എബി, അനു ഷെന്നി, സൂസൻ റോയി, ആലീസ് സാബു എന്നിവർ പങ്കെടുത്തു.