പെരുമ്പാവൂർ: മാറമ്പിള്ളി എം.ഇ.എസ് കോളേജിന് സമീപമുള്ള എട്ടേക്കർ വരുന്ന മൈതാനത്തിലെ അടിക്കാടിനും പുല്ലിനും തീപിടിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. കോളേജ് അധികൃതർ അറിയിച്ചതിനെത്തുടർന്ന് പെരുമ്പാവൂർ ഫയർസ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാരുടെ നേതൃതത്തിൽ ഒരു മണിക്കൂറോളമെടുത്ത് തീ അണച്ചു. ആരോ തീയിട്ടതാണെന്ന് കരുതുന്നു. സേനാംഗങ്ങളായ പി.കെ. അനിൽ, പി.പി. ഷംജു, ബി.എസ്. സാൻ, രാകേഷ് എസ്. മോഹൻ, ജെ. ഉജേഷ്, മുഹമ്മദ് ഫൈസൽ, എസ്. മുഹമ്മദ് റാഫി, ബെന്നി ജോർജ്, ശ്രീകാന്ത് എന്നിവർ ചേർന്നാണ് തീ അണച്ചത്.