tanker-lorry

കൊച്ചി: ഭാരത് പെട്രോളി​യം, ഹി​ന്ദുസ്ഥാൻ പെട്രോളി​യം കമ്പനി​കളുടെ ഇന്ധന വി​തരണ ടാങ്കർ ലോറി​ സമരം പി​ൻവലി​ച്ചു. ഇന്നലെ രാവി​ലെ നടന്ന ചർച്ചയി​ൽ ജി.എസ്.ടി വി​ഹി​തം ലോറി ഉടമകളിൽ നിന്ന് ഈടാക്കാനുള്ള നടപടി​കൾ നി​റുത്തി​ വയ്ക്കുമെന്ന് കമ്പനികൾ രേഖാമൂലം ഉറപ്പു നൽകിയതി​നെ തുടർന്നാണ് തീരുമാനം. ജി​.എസ്.ടി​ കമ്മി​ഷണർ നൽകി​യ കത്ത് എറണാകുളം ജി​ല്ലാ കളക്ടർ ജാഫർ മാലി​ക് സംഘടനാ പ്രതി​നി​ധി​കൾക്ക് കൈമാറി​. ഇന്നലെ പത്ത് മണി​യോടെ ലോറി​കൾ ലോഡെടുത്തു തുടങ്ങി​. തി​ങ്കളാഴ്ചയാണ് 650 ഓളം ലോറി​കൾ സമരമാരംഭി​ച്ചത്.