
കൊച്ചി: എറണാകുളം റെയിൽവേ ചൈൽഡ് ലൈനിനായി ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്പോൺസർ ചെയ്ത വാഹനം സൗത്ത് റെയിൽവേ ഏരിയാ മാനേജർ നിതിൻ നോർബർട്ട് ഫ്ളാഗ് ഓഫ് ചെയ്തു. എറണാകുളം- അങ്കമാലി അതിരൂപതയുടെ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തിൽ സൗത്ത് റെയിൽവേ സ്റ്റേഷനിലാണ് റെയിൽവേ ചൈൽഡ് ലൈൻ പ്രവർത്തിക്കുന്നത്. ചൈൽഡ് ലൈൻ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ, സ്റ്റേഷൻ മാനേജർ വർഗീസ് സ്റ്റീഫൻ, എസ്.എസ്.ഇ വർക്ക് മേധാവി ഗോപകുമാർ, ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റ് (സി.എസ്.ആർ) കെ. തമ്പി ജോർജ് സൈമൺ തുടങ്ങിയവർ സന്നിഹിതരായിരുന്നു.