v
കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന്റെ ജനകീയാസൂത്രണ രജതജൂബിലി സ്മാരക കാഅഷിക വിപണന കേന്ദ്രത്തിന്റെ ശിലാസ്ഥാപനച്ചടങ്ങ് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യുന്നു

കുറുപ്പംപടി: വിത്തുമുതൽ വിപണിവരെ കർഷകർക്ക് ആശ്വാസമേകുന്ന പുതിയൊരു കാർഷിക നയം ആവിഷ്‌കരിക്കണമെന്ന് പ്രതിപക്ഷനേതാവ് വി. ഡി. സതീശൻ പറഞ്ഞു. കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന്റെ ജനകീയാസൂത്രണ രജതജൂബിലി സ്മാരക കാർഷിക വിപണന കേന്ദ്രത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്ഥാപനങ്ങൾ പദ്ധതികൾ തയ്യാറാക്കുമ്പോൾ കർഷകരുടെ പ്രശ്‌നങ്ങൾക്ക് പ്രത്യേക പരിഗണന നൽകണം. ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിനോട് ചേർന്ന് നിർമ്മിച്ചിട്ടുള്ള പട്ടികജാതി വികസനവകുപ്പ് ഓഫീസിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.

നാടിന്റെ ജീവനാഡിയായ കർഷകർക്കാണ് മറ്റേത് വിഭാഗങ്ങളേക്കാളും പരിഗണന നൽകേണ്ടതെന്ന ചിന്തയിൽനിന്നാണ് ജനകീയാസൂത്രണ രജതജൂബിലി സ്മാരകമായി കാർഷിക വിപണ കേന്ദ്രം നിർമ്മിക്കാൻ കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് തീരുമാനിച്ചത്.

എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മനോജ് മൂത്തേടൻ, ഷൈമി വർഗീസ്, ശാരദാ മോഹനൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി. അവറാച്ചൻ, എൻ. പി. അജയകുമാർ, മിനി ബാബു, ശില്പ സുധിഷ്, മനോജ് തോട്ടപ്പള്ളി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി തോമസ്, സെക്രട്ടറി വി.വി. റഹിമ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ സി.ജെ. ബാബു, എൻ.എം. സലിം, അനു അബീഷ്

തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ തഹസിൽദാർ വിനോദ്‌രാജ്, എം.കെ. കുഞ്ഞോൽ എന്നിവരെ ആദരിച്ചു.