 
കുറുപ്പംപടി: കേരള സർക്കാരിന്റെ കർഷക അവാർഡ് 2021ൽ പ്രത്യേക ആദരം ഏറ്റുവാങ്ങിയ നടൻ ജയറാമിനെ കോടനാട് സർവീസ് സഹകരണബാങ്ക് ആദരിച്ചു. ബാങ്കിന്റെ മെമ്പർഷിപ്പും ജയറാം ഏറ്റുവാങ്ങി. ബാങ്ക് പ്രസിഡന്റ് വിപിൻ കോട്ടക്കുടി, സി.പി.എം ലോക്കൽ സെക്രട്ടറി ഒ.ഡി. അനിൽ, വാർഡ് മെമ്പർ ബിന്ദു കൃഷ്ണകുമാർ, ബോർഡ് മെമ്പർമാരായ പി.കെ. പരമേശ്വരൻ, ജി. മുരളി, ടി.എസ്. സുധീഷ്, പി.എ. സന്തോഷ്‌കുമാർ, ഇ.പി. ബാബു, ഓമന ശശി, സുമ ഉദയൻ, സെക്രട്ടറി നീതു ജി.കൃഷ്ണൻ, കെ.എ. ജയനന്ദൻ തുടങ്ങിയവർ പങ്കെടുത്തു.