കളമശേരി: കെ.പി.സി.സി അംഗം ജമാൽ മണക്കാടന് ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്റെ കാരണം കാണിക്കൽ നോട്ടീസ്. കളമശേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.കെ.കുട്ടിയെ വിമതരായ കോൺഗ്രസ് അംഗങ്ങൾ ചേർന്ന് പുറത്താക്കിയ നടപടിക്ക് നേതൃത്വം നൽകിയതിനാണ് നോട്ടീസ്. ഏഴുദിവസത്തിനകം രേഖാമൂലമുള്ള വിശദവും തൃപ്തികരവുമായ മറുപടി നൽകിയില്ലെങ്കിൽ തുടർനടപടിയെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഫെബ്രുവരി 18 ന് നൽകിയ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് വീണ്ടും നോട്ടീസ്.