കളമശേരി: 28, 29 തീയതികളിൽ നടക്കുന്ന ദേശീയ പൊതു പണിമുടക്ക് വിജയപ്പിക്കുന്നതിന് ഏലൂർ മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സംയുക്ത തൊഴിലാളി യൂണിയൻ കൺവെൻഷൻ സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ. പി.എം. മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ.ചന്ദ്രൻ പിള്ള , എം.ടി. നിക്സൺ, എ.ഡി. സുജിൽ, താരാനാഥ് , പി.എം. അലി, പി. അജിത് കുമാർ, സി.ഐ. നാരായണൻ കുട്ടി, കെ.സി. രജ്ജിത്ത്കുമാർ , അൻസാർ കുറ്റിമാക്കൽ, ഷൈജാ ബെന്നി, പി.എസ്. അഷറഫ്, എം.എം. ജബ്ബാർ എന്നിവർ പങ്കെടുത്തു