koyithulsavam
ആയവന നടാംചേരി പാടത്തെ കൊയ്ത്തുത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: ആയവന നടാംചേരി പാടത്തെ കൊയ്ത്തുത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. 15 വർഷമായി തരിശുകിടന്ന നടാംചേരി പാടത്ത് നെൽക്കൃഷി ചെയ്യുന്നതിന് പഞ്ചായത്ത് അംഗം ജയിംസ് എൻ. ജോഷി, അബി നടാംചേരി എന്നിവർ നേതൃത്വം നൽകി. കൊയ്ത്തുത്സവത്തോടനുബന്ധിച്ച് ആയവന എസ്.എൻ യു.പി സ്കൂളിലെ കുട്ടികൾ കാർഷിക മേഖലയുമായി ബന്ധപ്പെട്ട വിവിധ കലാപരിപാടികൾ നടത്തി.

കൊയ്ത്തുമത്സരത്തിൽ ചന്ദ്രിക രാജു, ശാന്ത സാബു, ലില്ലി ഫ്രാൻസിസ് എന്നിവർ ജേതാക്കളായി. ജില്ല പഞ്ചായത്ത് അംഗം റാണിക്കുട്ടി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് അഗസ്റ്റിൻ, വൈസ് പ്രസിഡന്റ് മേഴ്സി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിവാഗോ തോമസ്, ആയവന പഞ്ചായത്ത് പ്രസിഡന്റ് സുറുമി അജീഷ്, വൈസ് പ്രസിഡന്റ് രാജൻ കടയ്ക്കോട്, പഞ്ചായത്ത് അംഗങ്ങളായ പി.കെ. അനീഷ്, ഉഷ രാമകൃഷ്ണൻ, ജൂലി സുനിൽ, അന്നക്കുട്ടി മാത്യൂസ്, മിനി വിശ്വനാഥൻ, പി.ആർ. രമ്യ, രഹന സോബിൻ, ഒക്കൽ സീഡ്ഫാം ഓഫീസർ ഫിലിപ് ജി. കാനാട്ട്, അസി. കൃഷി ഡയറക്ടർ ടാനി തോമസ്, ഫീൽഡ് ഓഫീസർ കെ.എം. സൈനുദ്ദീൻ, കൃഷി ഓഫീസർ അഞ്ജുപോൾ, കൃഷി അസിസ്റ്റന്റുമാരായ ടി.എം. സുഹ്‌റ, കെ.എം. സീജ എന്നിവർ പങ്കെടുത്തു.