
കളമശേരി: പുരാതനവും ചരിത്ര പ്രസിദ്ധവുമായ ഏലൂർ മേജർ നാറാണത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവം നാളെ കൊടികയറി ഏപ്രിൽ 6ന് ആറാട്ടോടുകൂടി സമാപിക്കും. നാളെ തൃക്കൊടിയേറ്റ്, ഡാൻസ്, 29 ന് ഓട്ടൻതുള്ളൽ, തിരുവാതിര, കുറത്തിയാട്ടം, നൃത്തനൃത്തങ്ങൾ, 30ന് തായമ്പക, നൃത്തനൃത്യങ്ങൾ, 31ന് ഉത്സവബലി ദർശനം, ചാക്യാർകൂത്ത്, ബാലെ, ഏപ്രിൽ ഒന്നിന് കാഴ്ചശീവേലി, നൃത്തനൃത്യങ്ങൾ, വിളക്കിനെഴുന്നള്ളിപ്പ്, 2ന് നാരായണീയ പാരായണം, മേജർസെറ്റ് കഥകളി കഥ:നരകാസുരവധം, 3ന് തിരുവാതിര, മാജിക് ഷോ, സമർപ്പയാമി 2022 നൃത്ത സംഗീത വിരുന്ന്, 4ന് തായമ്പക, പഞ്ചാരിമേളം, 5ന് കാഴ്ചശീവേലി ഗജവീരന്മാരുടെ അകമ്പടിയോടെ , സ്പെഷ്യൽ നാദസ്വരം, സ്പെഷ്യൽ തവിൽ, പഞ്ചാരിമേളം, ആനയൂട്ട്, പകൽപ്പൂരം, പാണ്ടിമേളം, വർണ്ണ കാഴ്ചകൾ, ഭക്തിഗാനമേള, പള്ളിവേട്ട ,പള്ളിക്കുറുപ്പ്.