kklm
സി.പി.എം പാർട്ടി കോൺഗ്രസ് പ്രചാരണാർത്ഥം ഒലിയപ്പുറത്ത് നടന്ന അഖില കേരള വടംവലി മത്സരം ഏരിയാ സെക്രട്ടറി പിബി രതീഷ് ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: സി.പി.എം പാർട്ടി കോൺഗ്രസിന്റെ പ്രചാരണാർത്ഥം ഒലിയപ്പുറത്തു നടന്ന അഖിലകേരള വടംവലി മത്സരത്തിൽ പാലാ മീനച്ചിൽ സെവൻസ് ജേതാക്കളായി. കാഞ്ഞൂർ വാലൻസിയ രണ്ടാമതെത്തി. യുവ കോലഞ്ചേരി, ആലുവ മുപ്പത്തടം ക്രൗൺ ടീമുകൾ മൂന്നുംനാലും സ്ഥാനങ്ങൾ നേടി. ഏരിയാ സെക്രട്ടറി പി.ബി. രതീഷ് മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. എ.സി. ജോൺസൺ അദ്ധ്യക്ഷനായി. ഒ.എൻ. വിജയൻ, അനിൽ ചെറിയാൻ, വർഗീസ് മാണി, പഞ്ചായത്ത് പ്രസിഡന്റ് രമ മുരളീധരകൈമൾ, സന്ധ്യമോൾ പ്രകാശ്, സി.വി. ജോയി, സാജു ജോൺ, രജു കരിമ്പനയ്ക്കൽ, പ്രശാന്ത് പ്രഭാകരൻ എന്നിവർ സംസാരിച്ചു. എം.ജെ. ജേക്കബ് സമ്മാനങ്ങൾ വിതരണംചെയ്തു.