കൂത്താട്ടുകുളം: വെളിയന്നൂർ വന്ദേമാതരം ഹയർ സെക്കൻഡറി സ്‌കൂൾ പൂർവവിദ്യാർത്ഥി അദ്ധ്യാപകസംഗമം 25ന് നടത്തും. എന്റെ പള്ളിക്കൂടം എന്നപേരിലുള്ള കൂട്ടായ്മ വൈകിട്ട് മൂന്നിന് തുടങ്ങും. പൂർവ അദ്ധ്യാപകർ ചേർന്ന് തിരിതെളിക്കും. പൂർവ അദ്ധ്യാപകരെ ആദരിക്കും. വിവിധ മേഖലകളിൽ വിജയം നേടിയ പൂർവ വിദ്യാർത്ഥികളെ അനുമോദിക്കും.