
കൊച്ചി: ശൈശവദശയിലുള്ള സ്റ്റാർട്ടപ്പുകളിൽ മൂലധനം നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന വനിതകൾക്കായി കേരള സ്റ്റാർട്ടപ്പ് മിഷൻ കൂട്ടായ്മ ഒരുക്കും. 31ന് കൊച്ചിയിലെ മാരിയറ്റ് ഹോട്ടലിലാണ് പരിപാടി. സ്ട്രാറ്റജി ഗാരേജിന്റെ സഹസ്ഥാപകയും 15 സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്തുകയും ചെയ്ത രേവതി അശോകാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്. സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കാൻ താത്പര്യവും ധനശേഷിയുമുള്ള വനിതാ നിക്ഷേപകരെ കണ്ടെത്തി സ്റ്റാർട്ടപ്പ് മിഷനിലെ സംരംഭങ്ങളിൽ നിക്ഷേപിക്കാൻ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. സ്റ്റാർട്ടപ്പുകളിലെ നിക്ഷേപത്തിന്റെ അനന്ത സാദ്ധ്യതകളും ഇഗ്നൈറ്റിൽ നിക്ഷേപകർക്കു മുന്നിൽ അവതരിപ്പിക്കുമെന്ന് സ്റ്റാർട്ടപ്പ് മിഷൻ അധികൃതർ അറിയിച്ചു.