കാലടി: സംസ്‌കൃത പഠനങ്ങൾ കാലാനുസൃതമായി പരിഷ്‌കരിക്കപ്പെടണമെന്ന് കേരള കലാമണ്ഡലം കല്പിത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കെ.ജി. പൗലോസ് പറഞ്ഞു. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ സംസ്‌കൃതം സാഹിത്യവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പൗരസ്ത്യപാശ്ചാത്യ സാഹിത്യ വിമർശന സിദ്ധാന്തങ്ങളെക്കുറിച്ച് സംഘടിപ്പിക്കുന്ന ത്രിദിന പി.ജി സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. കെ.ആർ. അംബിക അദ്ധ്യക്ഷത വഹിച്ചു.
ഡോ. കെ.വി. അജിത്കുമാർ, ഡോ. ടി. മിനി എന്നിവർ സംസാരിച്ചു. ഡോ. വി.ആർ. മുരളീധരൻ, ഡോ. പ്രീതി നായർ എന്നിവർ വിവിധ വിഷയങ്ങളിൽ ഇന്ന് പ്രബന്ധം അവതരിപ്പിക്കും.