scb-3131-
പച്ചക്കറികൃഷിക്കുള്ള ജില്ലയിലെ മികച്ച രണ്ടാമത്തെ പൊതുസ്ഥാപനത്തിനുള്ള അവാർഡ് ആന്റണി ജോൺ എം.എൽ.എയിൽ നിന്ന് പറവൂർ - വടക്കേക്കര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.ബി. മനോജ് ഏറ്റുവാങ്ങുന്നു

പറവൂർ: കാർഷികവികസന കർഷകക്ഷേമ വകുപ്പിന്റെ പച്ചക്കറിവികസന പദ്ധതിയുടെ ഭാഗമായി ഈ രംഗത്തെ മികച്ച പ്രവർത്തനത്തിന് പറവൂർ വടക്കേക്കര സർവീസ് സഹകരണബാങ്കിന് പുരസ്കാരം. ജില്ലയിലെ മികച്ച രണ്ടാമത്തെ പൊതുസ്ഥാപനത്തിനുള്ള അവാർഡ് കോതമംഗലത്ത് നടന്ന ചടങ്ങിൽ ആന്റണി ജോൺ എം.എൽ.എയിൽനിന്ന് ബാങ്ക് പ്രസിഡന്റ് എ.ബി. മനോജ് ഏറ്റുവാങ്ങി. സെക്രട്ടറി കെ.എസ്. ജെയ്സി, ഭരണസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി ബാങ്കിന് കീഴിലുള്ള സ്വരാജ് സ്വാശ്രയഗ്രൂപ്പ്, ഗ്രീൻആർമി എന്നിവരുടെ നേതൃത്വത്തിൽ വിവിധ ഇടങ്ങളിലായി പത്തേക്കറിലധികം സ്ഥലത്താണ് പച്ചക്കറികൃഷി ചെയ്യുന്നത്.